വീട്ടിൽ കോഴിയെ വളർത്തുന്നവർ ഇത് അറിയാതെ പോകരുത്

നാടൻ മുട്ട അല്ലെങ്കിൽ നാടൻ കോഴി എന്ന് പറയുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. എല്ലാവർക്കും ഇപ്പോൾ നാടൻ ഭക്ഷണങ്ങളോട് ആണ് കൂടുതൽ പ്രിയം. നാടൻ കോഴി വളർത്തൽ മുട്ടയ്ക്ക് ആയാലും ഇറച്ചിക്ക് ആയാലും നാടൻ കോഴിയെ വളർത്തുന്നത് ഇപ്പോൾ ആർക്കും ചെയ്യാവുന്ന കാര്യമാണ്. കോഴി ഉള്ളവരും അതുപോലെ പകർത്താൻ ഉദ്ദേശിക്കുന്ന വരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്.

കോഴികൾക്ക് ഉണ്ടാകുന്ന അസുഖം അതിനുള്ള നാടൻ മരുന്നുകൾ മുതൽ കോഴികൾ മുട്ട കൂടുതലായി ഇടാനും അതുപോലെ കോഴി ഇടുന്ന മുട്ട വലിപ്പം കൂട്ടാനും അതുപോലെ കോഴിയെ അട ഇരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തുടങ്ങിയ ഒട്ടേറെ നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വീഡിയോ അവസാനം വരെ കാണാൻ നിങ്ങൾ ശ്രദ്ധിക്കണം.

കോഴികൾക്ക് വിരശല്യം ഉണ്ടാവുകയാണെങ്കിൽ കച്ചോലവും വെളുത്തുള്ളിയും തുളസിയുടെ നീരും ചതച്ച നീര് എടുത്ത് കൊടുത്താൽ മതിയാകും. പേരയുടെ ഇല വറ്റിച്ച് നീരെടുത്ത് കോഴികൾക്ക് രാവിലെ കൊടുക്കാവുന്നതാണ്. രണ്ട് ഗ്ലാസ് വെള്ളം എന്നുള്ളത് ഒരു ഗ്ലാസ് വെള്ളം ആക്കി വറ്റിച്ചെടുക്കണം. ഇത് കോഴികൾക്ക് നൽകുകയാണെങ്കിൽ വിരശല്യം പൂർണമായും മാറി കിട്ടുന്നതാണ്.

ചോറ് വേവിച്ചു കൊടുക്കുന്നവരാണ് നിങ്ങളെങ്കിൽ ചെറിയ കഷ്ണം കറി കായം ഇട്ട് വേവിക്കുക ആണെങ്കിൽ വിരയിൽ നിന്നും താൽക്കാലികമായി ശമനം കിട്ടുന്നതാണ്. കോഴികൾക്ക് വസന്തയും ദഹനക്കേട് ഒക്കെ വരികയാണെങ്കിൽ ചുവന്ന ഉള്ളി ചതച്ച നീര് എടുത്ത് കൊടുത്താൽ മതിയാകും. കോഴികൾ ചിറകുകൾ പൊക്കി നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തീറ്റിക്കുന്നത് വളരെ നന്നായിരിക്കും.