മുടി നീളത്തിൽ വളരാൻ ഇങ്ങനെ ചെയ്താൽ മതി

സ്ത്രീകളിൽ ഒരുപാട് ആളുകൾ ഇഷ്ടപ്പെടുന്ന നല്ലൊരു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. മുടി നല്ല രീതിയിൽ ഉള്ള് ഒക്കെ വെച്ച് നല്ല രീതിയിൽ തഴച്ചുവളരാൻ സഹായിക്കുന്ന ഒരു മാർഗമാണ് നിങ്ങൾക്ക് ഇന്ന് പരിചയപ്പെടുത്തി തരാൻ പോകുന്നത്. തലയിലെ താരൻ പോകുന്നതിന് വേണ്ടിയുള്ള ഒരുപാട് മാർഗങ്ങൾ ഈ ചാനലിൽ വീഡിയോയിൽ തന്നെ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഈ വീഡിയോയിൽ പറയുന്ന മാർഗം നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടുന്നതാണ്. ഹോസ്റ്റലിൽ താമസിക്കുന്നവർ അതുപോലെതന്നെ പുറം രാജ്യത്ത് താമസിക്കുന്നവർക്ക് ഒക്കെ അവിടെയുള്ള ക്ലോറിൻ വാട്ടർ അതുവെച്ച് കുളിക്കുന്നതുമൂലം ഒരുപാട് പ്രശ്നങ്ങൾ വരുന്നുണ്ട്.

ഇനി അത്തരത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പോലും അവയെ മാറ്റി നല്ല രീതിയിൽ മുടി വളരാൻ വേണ്ടി സഹായിക്കുന്ന മാർഗം ആണ് ഇവിടെ പറയുന്നത് അത്. അതിനായി ഒരു ബൗൾ എടുത്തു വച്ച ശേഷം അതിലേക്ക് നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പു ഏതാണെങ്കിലും അത് ഒരു ടീ സ്പൂൺ അളവിൽ നിങ്ങൾ എടുക്കേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ കറ്റാർവാഴ ചേർത്ത് കൊടുക്കുക. നിങ്ങൾക്ക് മാർക്കറ്റിൽ നിന്നും വാങ്ങുന്നത് അല്ലാതെ നല്ല ഫ്രഷ് ആയ കറ്റാർവാഴജെൽ ലഭിക്കാൻ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

അതിനുശേഷം പിന്നീട് നിങ്ങൾ ഇതിലേക്ക് ചേർക്കേണ്ടത് ഒരു സ്പൂൺ പഞ്ചസാര ആണ്. ഇനി ഇത് മൂന്നും കൂടി നല്ലതുപോലെ മിക്സ് ചെയ്യുക. ഈ വീഡിയോയിൽ പറയുന്നത് അതേ അളവിൽ തന്നെ വേണം ഇതിൽ ചേരുവകൾ എടുക്കാൻ വേണ്ടി. ഇത് ഇനി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് സമയം കളയാതെ നോക്കാം. ആഴ്ചയിൽ ഒരു തവണ മാത്രം നിങ്ങൾ ഇത് ഉപയോഗിച്ചാൽ മതിയാകും. അതിനേക്കാൾ കൂടുതൽ നിങ്ങൾ ഉപയോഗിക്കേണ്ട യാതൊരുവിധ കാര്യവുമില്ല.