ശരീരത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ ധാന്യങ്ങൾ മുളപ്പിച്ചു കഴിക്കൂ

ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ഉർജ്ജം ലഭിക്കുന്നതിനുള്ള മാർഗം ആണ് മുളപ്പിച്ച ധാന്യങ്ങളും അതുപോലെതന്നെ പയർവർഗങ്ങളും കഴിക്കുന്നത്. ചെറുപയർ കടല വെള്ളക്കടല വൻ കടല വൻപയർ എന്നിവ ഒക്കെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നവയാണ്. മുളപ്പിച്ച പാചകം ചെയ്യുന്ന രീതി നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ നിലവിലുള്ളതാണ്. അർബുദ കാരണം ഉണ്ടാക്കുന്നവ യിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന നല്ല ഘടകങ്ങൾ മുളപ്പിച്ച പയറിൽ വളരെയധികമുണ്ട്. മുളപ്പിക്കും പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെ ധാതുക്കളുടെയും അളവ് നല്ല രീതിയിൽ വർധിക്കുന്നു.

ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെ എല്ലാം മുളപ്പിക്കുന്നത് വഴി ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. മുളപ്പിച്ച പയർ അവയ്ക്ക് ഇരട്ടി പോഷകഗുണങ്ങൾ ആണുള്ളത്. ചെറുപയർ വൻപയർ കടല പയർ വർഗങ്ങൾ മുളപ്പിച്ച കഴിക്കുകയാണെങ്കിൽ പോഷകഗുണങ്ങൾ ഇരട്ടിയിലധികം ആകുമെന്ന് കാര്യം പലരും അറിയാതെ പോകുന്നു. മുളപ്പിച്ചത് ഗുണങ്ങളെപ്പറ്റി പറയുന്നതിനേക്കാൾ മുന്നേ എങ്ങനെയാണ് വിത്തുകളും ധാന്യങ്ങളും പരിപ്പുകളും പയറുകളും എങ്ങനെയാണ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ മുളപ്പിക്കാം സാധിക്കുന്നത് എന്ന് നമുക്ക് വളരെ വിശദമായി ഒന്നു നോക്കി വരാം.

ചെറുപയർ കടല ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും നമുക്ക് മുളപ്പിച്ച കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും ഇവ കഴിക്കാവുന്നതാണ്. സാലഡ് ആയും ഇവ ഉപയോഗിക്കാവുന്നതാണ്. മുളപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ധാന്യങ്ങൾ അതുപോലെ പയറും ഇവ ഒക്കെ കേടില്ലാത്തത് ആയിരിക്കണം. നല്ലതുപോലെ കഴുകി വൃത്തിയാക്കിയശേഷം ഇത് വെള്ളത്തിലിടുക. പയർ എടുക്കുന്നതിന് ഇരട്ടി അളവിൽ വെള്ളമെടുക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.