കഫക്കെട്ട് മാറാൻ വെറും രണ്ട് മിനിറ്റ്.

കഫക്കെട്ട് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു കാര്യമാണ്. ഇത് മൂലം മൂക്കടപ്പ് പോലെ ഉള്ള പ്രശ്നങ്ങളും ശരിയായി ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും എല്ലാം നമുക്ക് ഉണ്ടാക്കാം. കഫക്കെട്ട് നേരത്തെ തന്നെ മാറ്റി ഇല്ല എന്ന് ഉണ്ടെങ്കിൽ നെഞ്ചിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെ ആണ്. ഇനി അണുബാധ വന്നാലോ ആൻറിബയോട്ടിക്കുകളെ തന്നെ ആശ്രയിക്കുക തന്നയെ വഴി ഉള്ളൂ.

കഫക്കെട്ട് മാറാൻ വേണ്ടി ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപായി നമുക്ക് തന്നെ ചെയ്യാൻ സാധിക്കുന്ന വീട്ടുവൈദ്യം എന്താണ് എന്ന് നമുക്ക് നോക്കാം. കുട്ടികൾക്കും അതുപോലെ തന്നെ മുതിർന്നവർക്കും ചെയ്യാൻ സാധിക്കുന്ന നല്ല റിസൾട്ട് ലഭിക്കുന്ന തികച്ചും നാച്ചുറൽ ആയ നല്ല കുറച്ച് വീട്ടുവൈദ്യങ്ങൾ ഞാൻ ഇവിടെ പറയുന്നു. ഒരു ഗ്ലാസ് ചെറിയ ചൂട് വെള്ളത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ ചെറിയ ഉള്ളിയുടെ നീര്, അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക.

കഫക്കെട്ട് പൂർണ്ണമായും വിട്ടു മാറാൻ ദിവസവും മൂന്നുനേരം വീതം ഇത് കുടിക്കുക. തേൻ ചേർക്കുമ്പോൾ അത് ചെറു ചൂട് ഉള്ള വെള്ളം ആണ് എന്നുള്ളത് ഉറപ്പ് വരുത്തണം എന്നതിൽ ശ്രദ്ധ ചെലുത്തണം. രണ്ടാമത്തെ വഴി , ഒരു കപ്പ് വെള്ളം തിളപ്പിക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ ചതച്ച ഇഞ്ചി, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും കൂടെ ചേർക്കുക എന്നിട്ട് ചെറുതായി തണുപ്പിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് യോജിപ്പിക്കുക . കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനും കാണുക.